ആദിത്യവിലാസം ഗവ. എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം

Tuesday 10 January 2023 1:12 AM IST

കരുനാഗപ്പള്ളി : തഴവ ആദിത്യവിലാസം ഗവ. എൽ.പി സ്കൂളിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ വിശിഷ്ടാതിഥിയാവും. ഉച്ചയ്ക്ക് 2 മണിമുതൽ വിവിധ കലാപരിപാടികൾ നടക്കും. വാർത്താസമ്മേളനത്തിൽ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, വൈസ് പ്രസിഡന്റ് ആർ.ശൈലജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.ബിജു, മിനി മണികണ്ഠൻ, പഞ്ചായത്തംഗം ബദറുദ്ദീൻ, ഹെഡ്മിസ്ട്രസ് ആർ.ആശ , എസ്.എം.സി ചെയർമാൻ രഞ്ജിത്ത് ബാബു, ജയകുമാർ വിരുതേത്ത് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സർക്കാർ കിഫ്ബി വഴി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭ്യമാക്കിയ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്