കടപ്പാൽ ശശി അനുസ്‌മരണവും ആദരിക്കലും

Tuesday 10 January 2023 1:15 AM IST
പട്ടത്താനം സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ്‌ കടപ്പാൽ ശശി അനുസ്മരണത്തോടനുബന്ധിച്ച് സംഗീത-നാടക അക്കാദമി ഫെല്ലോഷിപ് ലഭിച്ച ബാങ്ക് അംഗം കൂടിയായ പ്രൊഫ. വി.ഹർഷകുമാനെ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

കൊല്ലം: പട്ടത്താനം സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ്‌ കടപ്പാൽ ശശി അനുസ്‌മരണത്തോടനുബന്ധിച്ച് സംഗീത-നാടക അക്കാദമി ഫെല്ലോഷിപ് ലഭിച്ച ബാങ്ക് അംഗം കൂടിയായ പ്രൊഫ.വി.ഹർഷകുമാനെ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന അനുസ്‌മരണ സമ്മേളനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജഗദൻ പിള്ള ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ അഡ്വ.എസ്.ആർ.രാഹുൽ അദ്ധ്യക്ഷനായി. അംഗങ്ങൾക്കുള്ള ചികിത്സാ സഹായ വിതരണം പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഉദയകുമാർ നിർവഹിച്ചു.കൊല്ലം കാർഷിക വികസന ബാങ്ക് മുൻ പ്രസിഡന്റ്‌ എ.എസ്.നോൾഡ് അനുസ്മരണ പ്രഭാഷണം നടത്തി.കോൺഗ്രസ് വടക്കേവിള ബ്ലോക്ക് പ്രസിഡന്റ്‌ ആർ.രാജ്‌മോഹൻ, സി.പി.എം വടക്കേവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷൻ പിള്ള, കൗൺസിലർ പ്രേം ഉഷാർ, ഭരണ സമിതി അംഗങ്ങളായ പ്രൊഫ.എസ്.ഷാനവാസ്‌,ഉമേഷ്‌ ഉദയൻ, കൃഷ്ണകുമാർ, ഷിബു പി.നായർ, അനിൽ കുമാർ മങ്കുഴി,മോഹനൻ, ഉമ, ഡെസ്റ്റിമോണ, ഷീമ, ബാങ്ക് സെക്രട്ടറി എസ്. കെ.ശോഭ എന്നിവർ സംസാരിച്ചു.