മഹാരാജാസ് കോളേജിൽ ജോബ് ഫെയർ

Wednesday 11 January 2023 3:26 AM IST

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പ്ലേസ്‌മെന്റ് സെല്ലും എം.ഇ.സി.ടി ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 21ന് മഹാരാജാസ് കോളേജിൽ നടക്കുന്ന തൊഴിൽമേളയിൽ നൂറിലേറെ സ്ഥാപനങ്ങളിലെ 5,000ലധികം ഒഴിവുകളിലേക്കുള്ള അഭിമുഖങ്ങൾ നടക്കും. പ്ലസ് ടു/ഡിപ്ലോമ മുതൽ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസാന സെമസ്റ്റർകാർക്കും പങ്കെടുക്കാം.

www.mectedupark/jobfair2023 ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്. വിവരങ്ങൾക്ക് : 62 82 56 16 49

Advertisement
Advertisement