നെഹ്റു സിനിമ തിയേറ്റർ ഉദ്ഘാടനം ചെയ്തു

Wednesday 11 January 2023 12:36 AM IST

കോയമ്പത്തൂർ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സിനിമ തിയേറ്ററിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി അഡ്വ.എൽ.മുരുകൻ നിർവഹിച്ചു. 200 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള നെഹ്റു സിനിമയിൽ 4 കെ.എച്ച്.ഡി ചിത്രങ്ങളുടെ മികവിൽ ഡോൾബി ആറ്റം ശബ്ദ സാങ്കേതിക
സംവിധാനങ്ങളും പ്രത്യേകതയാണ്. ഇന്ത്യയിലെ തന്നെ കോളേജുകളിൽ ആദ്യമായാണ് ഇത്തരത്തിൽ സിൽവർ സ്‌ക്രീൻ ഉള്ള തിയേറ്റർ എന്ന് നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ. ഡോ.പി.കൃഷ്ണകുമാർ അറിയിച്ചു.

Advertisement
Advertisement