ചോറ്റാനിക്കര ഗതാഗതക്കുരുക്ക്: നടപടിയെടുത്തെന്ന്

Wednesday 11 January 2023 3:55 AM IST

കൊച്ചി: ചോറ്റാനിക്കരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയെടുത്തെന്ന പൊലീസിന്റെ വിശദീകരണത്തെ തുടർന്ന് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജി തീർപ്പാക്കി. മാദ്ധ്യമ വാർത്തകളെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. സർക്കാരിനും ജില്ലാ പൊലീസ് മേധാവി, കൊച്ചിൻ ദേവസ്വം ബോർഡ്, ചോറ്റാനിക്കര പൊലീസ് തുടങ്ങിയവർക്കും നോട്ടീസ് നൽകാനും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. തിരുവൈരാണിക്കുളത്തേക്കുള്ള ബസുകളും അയ്യപ്പഭക്തരുടെ ബസുകളും കൂടുതലായി എത്തിയതാണ് തിരക്കിനു കാരണമെന്നും സമീപത്തെ സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് നിയന്ത്രിച്ചെന്നും പൊലീസ് റിപ്പോർട്ടു നൽകി.