വനിതാ സ്റ്റാർട്ടപ്പ് പരിശീലനം ആരംഭിച്ചു

Wednesday 11 January 2023 1:02 AM IST

കൊച്ചി: വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്ക് വ്യവസായ ലോകവുമായി ഇടപെടാനും പ്രമുഖരുമായി ആശയവിനിമയം നടത്താനും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ദ്വിദിന വിമൻ ഫോർ സ്റ്റാർട്ടപ്പ് പരിശീലന കളരി ആരംഭിച്ചു.

സ്റ്റാർട്ടപ്പ് ഇന്ത്യയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്റ്റാർട്ടപ്പ് ഇന്ത്യയുടെ മേധാവി ആസ്ഥ ഗ്രോവർ, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഖുശ്ബു വർമ്മ, സംരംഭക ലക്ഷ്മി മേനോൻ, ടീം വൺ പരസ്യകമ്പനിയുടെ മേധാവി വിനോദിനി സുകുമാർ, പ്രൊഹബ് പ്രോസസ് മാനേജ്മെന്റ് സി.ഇ.ഒ ശ്രീദേവി കെ., ഗ്രീൻപെപ്പർ സി.ഇ.ഒ കൃഷ്ണകുമാർ, നിക്ഷേപകൻ ശേഷാദ്രിനാഥൻ കൃഷ്ണൻ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.