കുസാറ്റ് ഗണിത അദ്ധ്യാപകന് ₹18 ലക്ഷം ഗ്രാന്റ്

Wednesday 11 January 2023 1:14 AM IST

കൊച്ചി: സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് (സെർബ് ) സ്‌പോൺസർ ചെയ്യുന്ന കോർ റിസർച്ച് ഗ്രാന്റ് പ്രോജക്ട്, കുസാറ്റ് മാത്തമാറ്റിക്‌സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.ശങ്കറിന് ലഭിച്ചു.

മൂന്ന് വർഷം ദൈർഘ്യമുള്ള പ്രോജക്ടിന് 18,30,000 ലക്ഷം രൂപയാണ് അനുവദിച്ചത്. 'ടീച്ചേർസ് അസോസിയേറ്റിംഗ് ഫോർ റിസർച്ച് എക്‌സലൻസ്" എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് അംഗീകാരം. സംസ്ഥാന സർവകലാശാലകളിലും കോളേജുകളിലും സ്വകാര്യ അക്കാഡമിക് സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സ്ഥിരഅദ്ധ്യാപകർക്ക് ജോലിസ്ഥലത്തിന് അടുത്ത് തന്നെയുള്ള ഐ.ഐ.ടി., ഐ.ഐ.സി പോലുള്ള സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സൗകര്യമൊരുക്കുകയാണ് പ്രോജക്ടിന്റെ ലക്ഷ്യം.