രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 82.17
Wednesday 11 January 2023 1:18 PM IST
മുംബയ്: യു, എസ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 82.17 ആയി. അസംസ്‌കൃത എണ്ണവിലയിൽ കുറവ് വരുത്തിയതിനെത്തുടർന്നുള്ള അനുകൂലാവസ്ഥ സഹായകമായെന്നാണ് വിലയിരുത്തൽ.
സുസ്ഥിരമായ വിദേശ ഫണ്ട് ഒഴുക്കും ആഭ്യന്തര ഇക്വിറ്റികളിലെ ദുർബലമായ പ്രവണതയും രൂപയ്ക്ക് തുണയായി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ആഭ്യന്തര യൂണിറ്റ് ഡോളറിനെതിരെ 82.20 ൽ ആരംഭിച്ചു, തുടർന്ന് 82.17 ൽ എത്തി, കഴിഞ്ഞ ദിവസത്തേക്കാൾ 18 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി.
തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.35 എന്ന നിലയിലായിരുന്നു.
ഡോളർ സൂചിക 0.21 ശതമാനം ഉയർന്ന് 103.21 ആയി. ആഗോളബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 0.49 ശതമാനം ഇടിഞ്ഞ് 79.26 ഡോളറിലെത്തി