'അകലം തേടുന്നവർ" നാടക പ്രകാശനം നിർവഹിച്ചു

Wednesday 11 January 2023 3:07 AM IST

ചോറ്റാനിക്കര: പുഞ്ചപ്പാടം റസിഡന്റ്‌സ് അസോസിയേഷന്റെ കലാവിഭാഗമായ കൊച്ചിൻ പുഞ്ചപ്പാടം തീയേറ്റേഴ്സിന്റെ നാടകം കെ.ടി. ബാബു രചന നിർവഹിച്ച 'അകലം തേടുന്നവർ" മിമിക്രിതാരം രാജീവ് കളമശേരി പ്രകാശനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.ആർ.റജി,​ കെ.ടി.ബാബു,​ സംവിധായകൻ മോഹൻ കത്തല, കഥാകാരൻ എം.ഐ.പ്രകാശൻ, അഭിനേതാക്കളായ ടി.ടി.മുരളീധരൻ, എം.എൻ.സത്യപാലൻ, കെ.പി.പ്രശാന്ത് കുമാർ,​ സംഗീത സംവിധായകൻ പി.കെ.ജയദേവ്, വനിതാവേദി കൺവീനർ അമ്മിണികലൂർ, നാസർ പാഴുവേലി, ടി.കെ.ബിജു എന്നിവർ സംസാരിച്ചു. രാജീവ് കളമശേരിയുടെ മിമിക്രി അവതരണവും ശിവപ്രിയ റജിയുടെ ഗാനാവതരണവും അരങ്ങേറി.