പബ്ളിക് ഇൻസ്റ്റലേഷൻ ആർട്ടുമായി ബിന്ദി രാജഗോപാൽ

Wednesday 11 January 2023 3:06 AM IST

കൊച്ചി: കൊവിഡ് ലോകം മുഴുവൻ നിശ്ചലമാക്കിയ മൂന്ന് വർഷങ്ങൾ തന്റെ കലാസൃഷ്ടിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ആർട്ടിസ്റ്റ് ബിന്ദി രാജഗോപാൽ. ബിനാലെയുടെ ഭാഗമായി കെ.എം.ആർ.എൽ സംഘടിപ്പിച്ച 'ടെക്‌നോളജി ഈസ് ആർട്ട്" എക്‌സിബിഷനിലാണ് വൈറസ്, കോസ്‌മോസ് എന്നീ പേരുകളിലുള്ള രണ്ട് പബ്ളിക് ഇൻസ്റ്റലേഷൻ ആർട്ട് പ്രദർശിപ്പിച്ചിരിക്കുന്നത്. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിന്റെ ഒന്നാം നിലയിലാണ് പ്രദർശനം.

കൊറോണ വൈറസിനെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2021ൽ 'വൈറസ്" എന്ന കലാസൃഷ്ടി ബിന്ദി ഒരുക്കിയത്. കൊവിഡ് ഭീതിയൊഴിഞ്ഞ് ജീവിതം തിരിച്ചുപിടിച്ച സമൂഹത്തെയാണ് 'കോസ്‌മോസ്" എന്ന സൃഷ്ടിയിലൂടെ ബിന്ദി മുന്നോട്ടുവയ്ക്കുന്നത്.

വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ എത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം കാണാം.