എറണാകുളം ശിവക്ഷേത്രത്തിൽ പുതിയ കുളപ്പുര

Wednesday 11 January 2023 3:06 AM IST

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കുളപ്പുര മാളിക കേരളീയശൈലിയിൽ പുനർനിർമ്മിച്ച് 15ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ഡോ. രാജകുമാർ രഞ്ജൻസിംഗ് മുഖ്യാതിഥിയാകും. 50 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച കുളപ്പുര മാളിക കിരൺകുമാർ എന്ന ഭക്തനാണ് വഴിപാടായി സമർപ്പിക്കുന്നത്. വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ. വിനോദ് എന്നിവർ പങ്കെടുക്കും.