ട്രാൻ. പെൻഷൻ: 12ന് സെക്രട്ടേറിയറ്റ് മാർച്ച്

Wednesday 11 January 2023 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണത്തിലെ അതേ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്റഫ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെൻഷൻകാരെ ഒഴിവാക്കികൊണ്ടാണ് കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. ഒരു വർഷമായിട്ടും പെൻഷൻകാരോടുള്ള അവഗണന തുടരുന്നത് നീതികേടാണ്.പെൻഷൻ സർക്കാർ ഏറ്റെടുക്കുക,വെട്ടിക്കുറച്ച 3 ശതമാനം ക്ഷാമാശ്വാസം കുടിശിക സഹിതം വിതരണം ചെയ്യുക,2022ൽ പെൻഷനായവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ച് 12ന് വഞ്ചനാദിനം ആചരിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.

കെ.​എ​സ്.​ആ​ർ.​ടി.​സി
ശ​മ്പ​ളം​ ​കി​ട്ടാ​റാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ശ​മ്പ​ള​വി​ത​ര​ണ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ധ​ന​സ​ഹാ​യ​മാ​യ​ 50​ ​കോ​ടി​ ​രൂ​പ​ ​ഇ​ന്നു​ ​രാ​ത്രി​യോ​ ​നാ​ളെ​യോ​ ​കി​ട്ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ 30​ ​കോ​ടി​രൂ​പ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും​ ​തു​ക​ ​കൈ​മാ​റി​യി​ട്ടി​ല്ല.​ 20​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​അ​ടു​ത്ത​ ​അ​പേ​ക്ഷ​ ​ധ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലു​ണ്ട്.​ ​മൊ​ത്തം​ 50​ ​കോ​ടി​ ​രൂ​പ​ ​അ​ക്കൗ​ണ്ടി​ൽ​ ​ല​ഭി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​ശ​മ്പ​ള​വി​ത​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​കൂ.​ 35​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഓ​വ​ർ​ഡ്രാ​ഫ്റ്റ് ​കൂ​ടി​ ​എ​ടു​ക്കാ​നാ​ണ് ​നീ​ക്കം.​ ​ശ​മ്പ​ളം​ ​ന​ൽ​കാ​ൻ​ 85​ ​കോ​ടി​ ​രൂ​പ​ ​വേ​ണം.​ ​ശ​മ്പ​ള​മു​ട​ക്കം​ ​ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ ​ടി.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ചീ​ഫ് ​ഓ​ഫീ​സി​ൽ​ ​നി​രാ​ഹാ​ര​സ​മ​രം​ ​ആ​രം​ഭി​ച്ചു.​ ​മ​റ്റു​ ​സം​ഘ​ട​ന​ക​ളും​ ​പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​മ​ദ്ധ്യ​സ്ഥ​ത​യി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​എ​ല്ലാ​മാ​സ​വും​ ​അ​ഞ്ചി​ന് ​ശ​മ്പ​ളം​ ​ന​ൽ​കാ​മെ​ന്ന് ​മാ​നേ​ജ്‌​മെ​ന്റ് ​ഉ​റ​പ്പു​ ​ന​ൽ​കി​യി​രു​ന്നു.