വിധി പ്രസ്താവം വൈകി; മാപ്പ് ചോദിച്ച് ജസ്റ്റിസ് ഗവായ്

Wednesday 11 January 2023 12:00 AM IST

ന്യൂഡൽഹി: വിചാരണ പൂർത്തിയാക്കിയ കേസിൽ വിധി പ്രസ്താവിക്കുന്നത് വൈകിയതിൽ സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ ഗവായ് മാപ്പ് പറഞ്ഞു. ചണ്ഡിഗഡിൽ ഒറ്റയ്ക്കുള്ള വീടുകൾ അപ്പാർട്ട്മെന്റുകളായി മാറ്റുന്നതിനെതിരായ കേസിൽ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എം.എ സുന്ദരേഷ് എന്നിവർ വാദം കേട്ടിരുന്നു. നവംബർ മൂന്നിന് വിധി പറയാനായി മാറ്റിവച്ചു. ഇന്നലെയാണ് വിധി പറഞ്ഞത്. എല്ലാ നിയമ വശങ്ങളും പരിശോധിക്കേണ്ടി വന്നതിനാലാണ് വിധിപറയാൻ വൈകിയതെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

ചണ്ഡിഗഡ് നഗരത്തിൽ സിംഗിൾ റെസിഡൻഷ്യൽ യൂണിറ്റുകൾ അപ്പാർട്ടുമെന്റുകളാക്കി മാറ്റുന്നത് സുപ്രീംകോടതി നിരോധിച്ചു. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. നഗരവികസന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പാരിസ്ഥിതിക ആഘാതം പഠനം കൂടി നടത്തണമെന്നും കോടതി നിർദേശിച്ചു.

ജ​ഡ്‌​ജി​മാ​രു​ടെ​ ​പെ​ൻ​ഷ​ൻ: ചീ​ഫ് ​സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു​ ​വ​രു​ത്തും

ന്യൂ​ഡ​ൽ​ഹി​:​വി​ര​മി​ച്ച​ ​ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​ക്കാ​ത്ത​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​മാ​രെ​ ​വി​ളി​ച്ചു​ ​വ​രു​ത്തേ​ണ്ടി​വ​രു​മെ​ന്ന് ​സു​പ്രീം​കോ​ട​തി.​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​കോ​ട​തി​ ​അ​ല​ക്ഷ്യ​ ​ന​ട​പ​ടി​ ​അ​ല്ലാ​തെ​ ​മ​റ്റ് ​മാ​ർ​ഗ്ഗ​ങ്ങ​ളി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​ബി.​ആ​ർ​ ​ഗ​വാ​യ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി. 1996​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​ശേ​ഷം​ ​വി​ര​മി​ച്ച​ ​ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​പെ​ൻ​ഷ​ൻ​ 3.07​ ​മ​ട​ങ്ങ് ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സു​പ്രീം​ ​കോ​ട​തി​ 2012​ ​ലാ​ണ് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​സ​ർ​വ്വീ​സി​ലെ​ ​ത​സ്തി​ക​യു​ടെ​ ​പ​രി​ഷ്‌​ക​രി​ച്ച​ ​ശ​മ്പ​ള​ത്തി​ന്റെ​ 50​ ​ശ​ത​മാ​ന​മെ​ങ്കി​ലും​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​മൂ​ന്ന് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ലും​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ ​ചി​ല​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​മാ​രെ​ ​വി​ളി​ച്ചു​ ​വ​രു​ത്തു​മെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ത്.