സർക്കാരിന്റെ കർഷക പ്രേമം വാക്കുകളിൽ മാത്രം: കെ. സുധാകരൻ
Wednesday 11 January 2023 12:00 AM IST
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കും മൈക്കുകൾക്കും മുന്നിൽ കർഷകക്ഷേമത്തെക്കുറിച്ച് അധരവ്യായമം നടത്തുന്ന സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും കാർഷിക കടാശ്വാസ കമ്മിഷൻ നൽകാനുള്ള കോടികളുടെ കുടിശിക ഉടൻ നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
കമ്മിഷൻ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും നൽകേണ്ട തുക 400 കോടി കഴിഞ്ഞിട്ടും എൽ.ഡി.എഫ് സർക്കാരിന് അനങ്ങാപ്പാറ നയമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവിനും ആർഭാടത്തിനുമായി കോടികൾ പൊടിക്കുമ്പോഴാണ് കർഷകരോടുള്ള അവഗണനയും അനീതിയും സർക്കാർ തുടരുന്നത്.