മർകസ് നോളജിൽ റോബോട്ടിക്സ് ഓട്ടോമേഷൻ പഠനം

Wednesday 11 January 2023 12:02 AM IST
മർകസ് നോളജ്

കോഴിക്കോട്: കുട്ടികളെ റോബോട്ടിക്സ് ഓട്ടോമേഷൻ മേഖലകളിൽ മികച്ചവരാക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഒഫ് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷനും (എ.ഐ.സി.ആർ.എ) മർകസ് നോളജ് സിറ്റിയിലെ ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷണലും (ഡി.ആർ.ഐ) കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ സ്റ്റം ലാബ്', 'എൻ.എക്സ്.ആർ ലാബ് എന്നിവ നോളജ് സിറ്റിയിലെ ഡി.ബിയിൽ സജ്ജമാക്കി. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും ഉന്നതവിദ്യഭ്യാസം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ കോഴ്സുകൾ ഉടൻ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ എ.ഐ.സി.ആർ.എ പ്രസിഡന്റ് രാജ് കുമാർ ശർമ, വെെസ് പ്രസിഡന്റ് അൽക്ക സച്ച് വേദ, സഹൽ ഇ.കെ, പർവീസ് ചാലിൽ, മുഹമ്മദ് ബഷീർ, ഡോ.അബ്ദുറഹിമാൻ ചാലിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement