അമൃതശ്രീ സംഗമവും   സഹായവിതരണവും

Wednesday 11 January 2023 12:02 AM IST
amma

കോഴിക്കോട്: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന വസ്ത്ര,ധന,ധാന്യ സഹായങ്ങളുടെ ജില്ലയിലെ രണ്ടാംഘട്ട വിതരണവും അമൃതശ്രീ സംഗമവും ഇന്ന് വൈകിട്ട് 4.30ന് പുതിയാപ്പ ശ്രീ ഭഗവതി ധർമ്മപരിപാലന അരയസമാജം മൈതാനത്ത് നടക്കും. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. താനൂർ മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ പതിനായിരത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ വിതരണം ചെയ്യുക. ഓരോ അംഗത്തിനും ഭക്ഷ്യ,വസ്ത്ര,ധന,ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും വിതരണം ചെയ്യും

Advertisement
Advertisement