ബെസ്റ്റ് നഴ്സിംഗ് എഡ്യുക്കേറ്റർ അവാർഡ്
Wednesday 11 January 2023 12:02 AM IST
കോഴിക്കോട്: നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.ഡി.ടി ഇസ്ലാം കോളേജ് ഒഫ് നഴ്സിംഗും ഡോ.സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് ഒരു ലക്ഷം രൂപയുടെ ബെസ്റ്റ് നഴ്സിംഗ് എഡ്യുക്കേറ്റർ അവാർഡ് ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. മാർച്ചിൽ നടക്കുന്ന ഡോ.സെയ്ത് സൽമ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. എൻട്രികൾ അയക്കേണ്ട വിലാസം ഡോ.സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഡോർ നമ്പർ 11/1149, പയ്യടിമീത്തൽ, വെള്ളിമാടുകുന്ന്, മേരിക്കുന്ന്.പി.ഒ, കോഴിക്കോട് 673012. കേരള. ഇമെയിൽ drsalmafoundation@gmail.com.ഫോൺ: 9447010558, 8075916478. വാർത്താസമ്മേളനത്തിൽ പ്രൊഫ.പി.സി.സുനിത, പ്രൊഫ. കുര്യാക്കോസ് വട്ടമറ്റം, സി. പ്രദീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.