ഫറോക്ക്- വെസ്റ്റ് നല്ലൂർ റോഡ് സഞ്ചാര യോഗ്യമാക്കണം
Wednesday 11 January 2023 12:02 AM IST
ഫറോക്ക്: ഫറോക്ക് - വെസ്റ്റ് നല്ലൂർ അംബേദ്‌കർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ചെനപ്പറമ്പ് റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സി.വൈ.ഒ പരിസരത്ത് ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗണേശൻ കോട്ടായി അദ്ധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടി.ബിനുകുമാർ , കൗൺസിലർമാരായ കെ.എം.അഫ്സൽ, പി.ഷീബ, പി.രജനി, സെക്രട്ടറി ആർ.കെ.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഷിനി ജയേഷ് സ്വാഗതവും കെ.ആർ.രാജേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുരളീധരൻ വീണക്കാട്ട് ( പ്രസിഡന്റ്), ടി.ജെറി കിഷോർ ( സെക്രട്ടറി), പി.വി. നിഖിൽ (ട്രഷറർ).സമൂഹസദ്യ, കലാ-സാഹിത്യ മത്സരങ്ങൾ , നാടകം തുടങ്ങിയവയും നടന്നു.