ആർ.ബി.ഐ ഡപ്യൂട്ടി ഗവർണ്ണറുടെ കാലാവധി നീട്ടി

Wednesday 11 January 2023 12:03 AM IST

ന്യൂഡൽഹി:ആർ.ബി.ഐ ഡപ്യൂട്ടി ഗവർണ്ണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. മൂന്ന് വർഷത്തെ കാലാവധി ജനുവരി 14 ന് അവസാനിക്കാനിരിക്കെയാണ് പത്രയെ വീണ്ടും നിയമിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. സെൻട്രൽ ബാങ്കിന്റെ ഡപ്യൂട്ടി ഗവർണ്ണർ, ആർ.ബി.ഐ ധന നയ കമ്മിറ്റി അംഗം എന്നീ ചുമതലകളും പത്ര നിർവ്വഹിക്കുന്നു.