ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം: മുഖ്യമന്ത്രി

Wednesday 11 January 2023 12:11 AM IST

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ പട്ടയസംബന്ധമായ എല്ലാ പരാതികളും ഉടൻ പരിഹരിക്കുമെന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുംവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി നിയമ, ചട്ട ഭേദഗതികൾക്കുശേഷം സാധൂകരിക്കാവുന്ന പ്രശ്നങ്ങൾ അത്തരത്തിൽ പരിഹരിക്കും.

അറക്കുളം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ 10,390 അപേക്ഷകളും വണ്ടൻമേട്, കൽക്കൂന്തൽ, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പതോട്, വാത്തിപ്പൊടി, അയ്യപ്പൻകോവിൽ, കട്ടപ്പന, കാഞ്ചിയാർ, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ 5800 അപേക്ഷകളും

കടകൾക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 1500 അപേക്ഷകളും പരിഗണിക്കും.

ഇരട്ടയാർ ഡാമിന്റെ പത്ത് ചെയിൻ (200 മീറ്റർ) പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന 60 കൈവശക്കാർക്കുള്ള പട്ടയം നൽകും

ഇടുക്കി ഡാമിന്റെ മൂന്ന് ചെയിൻ പ്രദേശം, കല്ലാർകുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിൻ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ 5470 അപേക്ഷകളും

പൊൻമുടി ഡാമിന്റെ പത്ത് ചെയിൻ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ 150 ഗുണഭോക്താക്കളുടെ അപേക്ഷകളും പരിഗണക്കും
ആനവിരട്ടി, പള്ളിവാസൽ, കെ.ഡി.എച്ച്, വെള്ളത്തൂവൽ, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ, ആനവിലാസം, മൂന്നാർ, ഇടമലക്കുടി വില്ലേജുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) അനുവദിക്കലാണ് മറ്റൊരു വിഷയം. ഉടൻ തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും കെ .എസ്. ഇ .ബിയും ജില്ലാ കളക്ടറും സംയുക്തമായി ഇടപെടും.

ആനവിലാസം വില്ലേജിനെ എൻ.ഒ.സി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം ഉത്തരവ് പുറപ്പെടുവിക്കും.

ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യു, വനം മന്ത്രിമാർ യോഗം ചേരും.

പ​ട്ട​യ​ഭൂ​മി​ ​ക്ര​മ​പ്പെ​ടു​ത്ത​ൽ:
സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്
ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​പ​ട്ട​യ​ഭൂ​മി​യി​ലെ​ ​നി​ർ​മാ​ണ​ങ്ങ​ൾ​ ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​ന്
ഭൂ​പ​തി​വ് ​ച​ട്ട​ങ്ങ​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്താ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ,​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത് ​അ​ടു​ത്ത​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ്.
ഇ​ടു​ക്കി​യി​ലെ​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​രും,​ ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ളും​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​ഉ​ന്ന​യി​ക്കു​ന്നവി​ഷ​യ​ത്തി​ലാ​ണ് ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​യോ​ഗ​ത്തി​ലെ
തീ​രു​മാ​നം..​ ​ബ​ഫ​ർ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ൾ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​തി​രി​ഞ്ഞ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഈ​ ​തീ​രു​മാ​നം​ ​ശ്ര​ദ്ധേ​യ​മാ​ണ്.1960​ലെ​ ​ഭൂ​പ​തി​വ് ​നി​യ​മ​ത്തി​ൽ​ ​വ​ക​ ​മാ​റ്റി​യു​ള്ള​ ​ഉ​പ​യോ​ഗം​ ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ​ച​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​അ​ധി​കാ​രം​ ​ന​ൽ​കു​ന്ന​ ​പു​തി​യ​ ​വ​കു​പ്പ് ​ചേ​ർ​ത്തു​ള്ള​താ​ണ് ​ഭേ​ദ​ഗ​തി.​ ​ബ​ഫ​ർ​സോ​ൺ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്ന​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എ​മ്മി​നും​ ​ആ​ശ്വാ​സം​ ​ന​ൽ​കു​ന്ന​ ​തീ​രു​മാ​ന​മാ​ണി​ത്.
പ​ട്ട​യ​ഭൂ​മി​യി​ലെ​ ​നി​ർ​മ്മി​തി​ക​ൾ​ക്ക് ​നി​യ​മ​പ​ര​മാ​യ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​ണ് ​ക​ർ​ഷ​ക​ർ​ക്ക് ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ത്.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​വി​ഷ​യ​മാ​യി​ ​ഏ​റെ​ക്കാ​ല​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ​ ​നീ​ളു​ന്ന​ത് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.​ ​പ്ര​തി​പ​ക്ഷ​വും​ ​ഇ​ത​വ​രു​ടെ​ ​രാ​ഷ്ട്രീ​യ​ ​വി​ജ​യ​മാ​യി​ ​കാ​ണു​ന്നു.​ ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ല​ട​ക്കം​ ​ഉ​യ​ർ​ത്തി​യ​ ​വി​ഷ​യ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം.


അ​ഭി​ന​ന്ദ​നീ​യം:
ജോ​സ് ​കെ.​മാ​ണി

ഭൂ​പ​പ​തി​വ് ​നി​യ​മം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​ൻ​ ​ന​ട​പ​ടി​ക​ളാ​രം​ഭി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം
അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ് ​കെ.​മാ​ണി.
കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​ ​എം​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​ഘ​ട​ക​ക​ക്ഷി​യാ​യ​ ​ശേ​ഷം​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ​ഉ​ന്ന​യി​ച്ച​ ​പ്ര​ധാ​ന​ ​ജ​ന​കീ​യ​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണി​ത്.​ ​പാ​ർ​ട്ടി​ ​മ​ന്ത്രി​യും​ ​എം.​പി​മാ​രും​ ​എം.​എ​ൽ.​എ​മാ​രും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഉ​റ​പ്പ് ​ല​ഭി​ച്ചി​രു​ന്നു.​ ​നി​യ​മ​സ​ഭ​യി​ലും​ ​വി​ഷ​യം​ ​പാ​ർ​ട്ടി​ ​ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്ന് ​ജോ​സ് ​കെ​ ​മാ​ണി​ ​പ​റ​ഞ്ഞു.

Advertisement
Advertisement