ഹ്യൂഗോ ലോറിസ് വിരമിച്ചു
പാരീസ്: ഫ്രഞ്ച് ഫുട്ബാൾ ടീം നായകനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിച്ചു. ഫ്രാൻസിനെ 2018 ലോകകപ്പിൽ കിരീടം ചൂടിക്കുകയും 2022 ലോകകപ്പിൽ ഫൈനലിൽ എത്തിക്കുകയും ചെയ്ത നായകനാണ് 36കാരനായ ലോറിസ്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാമിന്റെ നായകനായി കളിതുടരും.
കഴിഞ്ഞ ലോകകപ്പിലൂടെ ലോറിസ് ലിലിയൻ തുറാമിന്റെ റെക്കാഡ് മറികടന്ന് ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയോട് ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങളിൽ കളിച്ച ഗോൾകീപ്പർ എന്ന റെക്കാഡും ലോറിസിന്റെ പേരിലാണ്. 2016 യൂറോ കപ്പ് ഫൈനലിലും ലോറിസ് ഫ്രാൻസിനെ നയിച്ചു. എന്നാൽ ഫൈനലിൽ പോർച്ചുഗലിനോട് തോറ്റു.
21
-ാം വയസിലാണ് ലോറിസ് ആദ്യമായി ഫ്രഞ്ച് സീനിയർ ടീമിലെത്തുന്നത്.
2008
ൽ ഉറുഗ്വേയ്‌ക്കെതിരെയായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം.
145
ഫ്രാൻസിനായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ്.