കാഴ്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് : കേരള വനിതാ ടീമിന് ആദ്യജയം
Tuesday 10 January 2023 11:27 PM IST
കൊച്ചി: ബംഗളൂരുവിൽ നടക്കുന്ന കാഴ്ചപരിമിതരായ വനിതകളുടെ ട്വന്റി 20 ദേശീയ ക്രിക്കറ്റ് മത്സരത്തിൽ കേരളം തമിഴ്‌നാടിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 18 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 16.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ദേശീയ ടൂർണമെന്റിൽ വനിതാ ക്രിക്കറ്റ് ടീം നേടുന്ന ആദ്യത്തെ ജയമാണിത്.
ജംശീലയുടെയും ( 41 ബോളിൽ 63 റൻസ്) സാന്ദ്രയുടെയും 51 ബോളിൽ 53 റൺസെടുത്തതാണ് കേരളത്തിന്റെ ജയം ഉറപ്പിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും റെക്കാർഡ് പാർടണഷിപ്പാണ് (137) നേടിയത്. അസമുമായുള്ള മത്സരത്തിൽ ജയിച്ചാൽ കേരളത്തിന് സെമിഫൈനലിൽ കടക്കാനാവും. സാന്ദ്രയാണ് കളിയിലെ താരം.