യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

Wednesday 11 January 2023 12:27 AM IST

പന്തളം: പന്തളം തെക്കേക്കര ഗവ.ആയൂർവേദ ഡിസ്‌പെൻസറിയിൽ (ആയൂഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയൂഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുള്ള ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലനസർട്ടിഫിക്കറ്റോ, അംഗീകൃത സർവകലാശായിൽ നിന്നുള്ള യോഗ പി ജി സർട്ടിഫിക്കറ്റോ, ബി എൻ വൈ എസ്/ബി എ എം എസ്/എം എസ് സി (യോഗ)/എം ഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം : മെഡിക്കൽ ഓഫീസർ, ആയുർവേദ ഡിസ്‌പെൻസറി, പന്തളം തെക്കേക്കര, തട്ടയിൽ പി ഒ,691525. കൂടുതൽ വിവരങ്ങൾക്ക് : 9495550204.