സയൻസ് എക്സിബിഷൻ

Wednesday 11 January 2023 12:34 AM IST

അടൂർ: പള്ളിക്കൽ പി.യു.എസ്.പി.എം.എച്ച്.എസ് ആൻഡ് വി.എച്ച്.എസ് സ്കുളിൽ 75-ാം വാർഷികത്തോടനുബന്ധിച്ച് സയൻസ് എക്സിബിഷൻ നടന്നു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷയായി.സ്കൂൾ മാനേജർ ടി.എസ് പത്മകുമാരി, പ്രധാനാദ്ധ്യാപിക രമാമണിയമ്മ, മാനേജ്മെന്റ് പ്രതിനിധി ശങ്കരി ജെ. ഉണ്ണിത്താൻ,വി.എച്ച്.എസ്.എസ് പ്രതിനിധി സുരേഷ്, വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ശിവ പ്രസാദ്,സ്കൂൾ പി.ടി.എ പ്രസിഡന്റ് ധന്യ അനീഷ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മെഡിക്കൽ എക്സിബിഷൻ,ശിലാ മ്യൂസിയം,പ്രീ മാജിക് ആൻഡ് ജഗ്ലിംങ് ഫോർ എൻറർടൈൻമെന്റ് , റോബോട്ടിക്സ് എക്സിബിഷൻ ഉൾപ്പെടെ 20-ൽ പരം സ്റ്റാളുകൾ എക്സിബിഷനിൽ ഉണ്ടായിരുന്നു .