എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്

Wednesday 11 January 2023 12:02 AM IST
പടo: എൽഡിഎഫിന്റെ നേതൃത്വത്തിൽ ഫറോക്ക് നഗരസഭാ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് ടി രാധാ ഗോപി ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക് : ഫറോക്ക് നഗരസഭയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാപ്പെട്ട് എൽ.ഡി.എഫ് മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് നഗരസഭാ ഓഫീസിനു മുന്നിൽ സമാപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.രാധാ ഗോപി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഫറോക്ക് ലോക്കൽ സെക്രട്ടറി പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ ബാലകൃഷ്ണൻ , എം.സമീഷ്, കെ.ടി. മുരളീധരൻ , ബഷീർ പാണ്ടികശാല, സി.ഷിജു, യു.സുധർമ്മ, എം.എം.മുസ്തഫ, ഒ.ആർ.മധു എന്നിവർ പ്രസംഗിച്ചു. മത്സ്യ മാർക്കറ്റ് നിർമ്മാണം, ബയോബിൻ , മാലിന്യ സംഭരണ കേന്ദ്രം നവീകരണം എന്നിവയിൽ അഴിമതി നടന്നതായാണ് എൽ.ഡി.എഫിന്റെ ആരോപണം.