വിരാടിന് സെഞ്ച്വറി റെക്കാഡ്

Wednesday 11 January 2023 12:06 AM IST

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറിയടിച്ച ഇന്ത്യൻ താരം വിരാട് കൊഹ്‌ലി (87 പന്തുകളിൽ 113 റൺസ് ) റെക്കാഡുപുസ്തകത്തിൽ നിന്ന് ഒരിക്കൽക്കൂടി സച്ചിൻ ടെൻഡുൽക്കറുടെ പേര് മായ്ച്ചു.

തന്റെ ഒമ്പതാം സെഞ്ച്വറിയുമായി ലങ്കയ്ക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയിരുന്ന സച്ചിന്റെ റെക്കാഡാണ് വിരാട് മറികടന്നത്.

20 സെഞ്ച്വറികളുമായി ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കാഡിനൊപ്പമെത്താനും വിരാടിനായി.

വിരാടിന്റെ 45-ാമത് ഏകദിന സെഞ്ച്വറിയും 73-ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്.

അഞ്ച് ഏകദിനസെഞ്ച്വറികൾ കൂടി നേടിയാൽ വിരാടിന് സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കാഡ് തകർക്കാം.

ടെസ്റ്റിൽ 27 സെഞ്ച്വറികളും ട്വന്റി ട്വന്റിയിൽ ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള വിരാട് അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയിൽ രണ്ടാമനാണ്. 100 സെഞ്ച്വറികളുമായി സച്ചിനാണ് ഒന്നാമത്.

സച്ചിൻ ടെൻഡുൽക്കർ

200 ടെസ്റ്റ്

51 സെഞ്ച്വറി

463 ഏകദിനം

49 സെഞ്ച്വറി

വിരാട് കൊഹ്്ലി

104 ടെസ്റ്റ്

27 സെഞ്ച്വറി

266 ഏകദിനം

45 സെഞ്ച്വറി

115 ട്വന്റി 20

1 സെഞ്ച്വറി