ഏലക്കയിലെ കീടനാശിനി: ഇന്നു വിശദീകരണം നൽകും
Wednesday 11 January 2023 12:21 AM IST
കൊച്ചി: ശബരിമലയിൽ അരവണ നിർമ്മാണത്തിനുള്ള ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഇന്നു ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കൊച്ചിയിലെ സ്പൈസസ് ബോർഡിന്റെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലം കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് കൈമാറിയെന്ന് ഇന്നലെ കേന്ദ്രസർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് ഈ വിഷയം ഇന്നു പരിഗണിക്കാൻ മാറ്റി.
അരവണ നിർമ്മാണത്തിനുള്ള ഏലക്കയുടെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ്. പ്രകാശ് നൽകിയ ഹർജി ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.