വിജയവീഥി പഠന കേന്ദ്രം

Wednesday 11 January 2023 12:38 AM IST

കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിൽ വിജയവീഥി പഠന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. യുവജനങ്ങളെ കേന്ദ്ര സംസ്ഥാന സർക്കാർ, പൊതുമേഖലാ ,ബാങ്കിംഗ്, റെയിൽവേ, സിവിൽ സർവീസ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് സജ്ജരാക്കുവാൻ ചുരുങ്ങിയ ഫീസിൽ മികവുറ്റ പരിശീലനം നൽകും. പൂർണമായും കേരള സർക്കാർ സ്കോളർഷിപ്പോടെ നടത്തുന്ന കോഴ്സിൽ എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി തലത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും പഠനോപരണങ്ങൾ സൗജന്യമായി ലഭിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ള വിദ്യർത്ഥികൾക്ക് ഫീസ് ഇളവു ലഭിക്കും. അഡ്മിഷൻ എടുക്കാൻ താത്പ്പര്യമുള്ള വിദ്യാർത്ഥികൾ വിജയവീഥി പഠന കേന്ദ്രവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 9539032837, 9539032833. പുത്തൂർ ഇൻഫോടെക് കമ്പ്യൂട്ടർ കോളേജ് കാമ്പസ്, ബെൻ ടവർ,

ടെലഫോൺ എക്സ്ചെഞ്ചിന് സമീപമാണ് പഠന കേന്ദ്രം പ്രവർത്തിക്കുന്നത്.