ഡോ. മറ്റക്കര രാമചന്ദ്രൻ നായർ നിര്യാതനായി
Wednesday 11 January 2023 12:56 AM IST
അമൃതപുരി: ആയുർവേദ ചികിത്സാ വിദഗ്ദ്ധൻ കോട്ടയം നാട്ടകം അയ്യപ്പൻ മേടയിൽ ഡോ. മറ്റക്കര രാമചന്ദ്രൻ നായർ (92) അമൃതപുരിയിൽ നിര്യാതനായി. സംസ്ഥാന ആരോഗ്യ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ) നിന്ന് സീനിയർ ആയുർവേദ ഫിസിഷ്യനായി റിട്ടയർ ചെയ്ത ഇദ്ദേഹം അമൃത മെഡിക്കൽ മിഷൻ ഒഫ് ആയുർവേദയിൽ ചീഫ് ഫിസിഷ്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗ രത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരെ കാലമായി അമൃതപുരി ആശ്രമത്തിലെ അന്തേവാസിയാണ്. ഭാര്യ: പത്മിനി രാമചന്ദ്രൻ. മക്കൾ: സിന്ധു ഹരി, സന്ദീപ്.ആർ.ചന്ദ്രൻ. മരുമക്കൾ: പരേതനായ കെ.ജി.ഹരികുമാർ, മഞ്ജു. സംസ്കാരം അമൃതപുരി ആശ്രമത്തിൽ നടത്തി.