പരവൂരിൽ കുടുംബകോടതി ഉദ്ഘാടനം ഇന്ന്

Wednesday 11 January 2023 1:06 AM IST

പരവൂർ : പരവൂരിൽ പുതിയതായി അനുവദിച്ച കുടുംബകോടതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് പരവൂർ മുന്‍സിപ്പൽ പാർക്കിൽ നടക്കും. ഹെെക്കോടതി ജഡ്ജ് ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ജില്ലാജഡ്ജ് എം.ബി.സ്നേഹലത അദ്ധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജി.എസ്.ജയലാൽ എം.എൽ.എ, എം.നൗഷാദ് എം.എൽ.എ, പരവൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് രാധിക എസ്.നായർ, മുൻസിപ്പൽ കൗൺസിലർ എസ്. ശ്രീലാൽ, അഡ്വ.ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ബി.അജയകുമാർ എന്നിവർ സംസാരിക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് ബി.ശ്രീകണ്ഠൻ നായർ സ്വാഗതവും സെക്രട്ടറി അഡ്വ.ആ‌ർ.ദിലീപ്കുമാർ നന്ദിയും പറയും.