നിലമ്പൂർ പാട്ടുത്സവത്തിന് കൊടിയിറങ്ങി

Wednesday 11 January 2023 2:18 AM IST

നിലമ്പൂർ: പതിനേഴാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് വർണാഭമായ കൊടിയിറക്കം. രണ്ടു ദിവസത്തെ നിലമ്പൂർ ബാലൻ നാടകോത്സവവും മൂന്നു ദിവസത്തെ മെഗാ സ്‌റ്റേജ് ഷോകളുമായി പതിനേഴാമത് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിനാണ് സമാപനമായത്. സമാപന സമ്മേളനം നടൻ നന്ദു ഉദ്ഘാടനം ചെയ്തു. പാട്ടുത്സവ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപാസ് ഹൈ സ്ലീപ് മാട്രസ് എം.ഡി യു.പി അബ്ദുസമദ്, ഗോകുലം ഗ്രൂപ്പ് എ.ജി.എം റജീഷ് ലാൽ, വി.പി അർഷാദ്, ഇമേജ് മൊബൈൽസ് എം.ഡി നൗഫൽ, ലാലുക്കുട്ടി ഉമ്മൻ, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, കൗൺസിലർമാരായ ഡെയ്സി ചാക്കോ, ശ്രീജ വെട്ടത്തേഴത്ത്, രാജലക്ഷ്മി, സാലി ബിജു, സി.കെ റസിയ പാട്ടുത്സവ് കൺവീനർ യു. നരേന്ദ്രൻ, പി.വി സനിൽകുമാർ, അനിൽ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാൽ, വിൻസെന്റ് എ ഗോൺസാഗ, ഷാജി തോമസ്, കെ. ഷബീറലി, മുസ്തഫ കളത്തുംപടിക്കൽ, ടി.എം.എസ് ആസിഫ് പ്രസംഗിച്ചു. ഗൗരി ലക്ഷ്മി ലൈവ് അരങ്ങേറി.