കേരളസർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഇന്നു മുതൽ

Wednesday 11 January 2023 1:26 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എ./ബി.കോം./ബി.എ.അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ./ബി.കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ കോഴ്സുകൾക്ക് പ്രൈവ​റ്റ് രജിസ്‌ട്രേഷന് 11മുതൽ അപേക്ഷിക്കാം.അപേക്ഷകൾ പിഴകൂടാതെ ജനുവരി 20വരെ സ്വീകരിക്കും.വിവരങ്ങൾക്ക് www.de.keralauniversity.ac.in,www.keralauniversity.ac.in.

ആറാം സെമസ്​റ്റർ (2013സ്‌കീമിലെ സപ്ലിമെന്ററി വിദ്യാർത്ഥികളുടേയും.2008,2013സ്‌കീമുകളിലെ സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികളുടേയും,2017അഡ്മിഷൻ വരെയുളള യു.സി.ഇ.കെയിലെ സപ്ലിമെന്ററി വിദ്യാർത്ഥികളുടേയും),മെയ് 2022ബി.ടെക്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ എം.സി.എ.(റെഗുലർ ആൻഡ് സപ്ലിമെന്ററി-2015 സ്‌കീം),നവംബർ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.ഐ.എസ്‌സി.) (എസ്.ഡി.ഇ-2017 അഡ്മിഷന് മുൻപ്)സപ്ലിമെന്ററി,മാർച്ച് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഡ്വാൻസ്ഡ് പോസ്​റ്റ് ഗ്‌രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

23ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം(റെഗുലർ-2021 അഡ്മിഷൻ,സപ്ലിമെന്ററി-2019,2020 അഡ്മിഷൻ,മേഴ്സിചാൻസ്-2010- 2017 അഡ്മിഷൻ)പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസവിഭാഗം ജനുവരിയിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബി.എൽ.ഐ.എസ്‌സി(റെഗുലർ 2021 അഡ്മിഷൻ,സപ്ലിമെന്ററി- 2020,2019 അഡ്മിഷൻ)പരീക്ഷയുടെ പ്രാക്ടിക്കൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ഫെബ്രുവരി 13മുതൽ നടത്തും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർസയൻസ് (റെഗുലർ- 2020അഡ്മിഷൻ, സപ്ലിമെന്ററി -2018,2019 അഡ്മിഷൻ,മേഴ്സിചാൻസ്- 2013,2014,2015,2016 അഡ്മിഷൻ)പരീക്ഷയുടെ പ്രാക്ടിക്കൽ 23മുതൽ ആരംഭിക്കും.

ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.വോക്.ഫുഡ് പ്രോസസിംഗ്,ബി.വോക്.ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 13മുതൽ അതത് കോളേജുകളിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്.ബി.എസ്‌സി(റെഗുലർ -2020 അഡ്മിഷൻ,സപ്ലിമെന്ററി- 2018,2019 അഡ്മിഷൻ,മേഴ്സിചാൻസ് -2013- 2016 അഡ്മിഷൻ),ഡിസംബർ 2022 പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ 19മുതൽ അതത് കോളേജുകളിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക്.(2020സ്‌കീം -റെഗുലർ) യു.സി.ഇ.കെ ഫെബ്രുവരി പരീക്ഷയുടെ വിജ്ഞാപനം പുനഃക്രമീകരിച്ചു.പിഴകൂടാതെ 17വരെയും 150രൂപ പിഴയോടെ 20വരെയും 400രൂപ പിഴയോടെ 23വരെയും അപേക്ഷിക്കാം.

ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ(വിദൂരവിദ്യാഭ്യാസം -സപ്ലിമെന്ററി- 2020,2019 അഡ്മിഷൻ,മേഴ്സിചാൻസ് -2018 അഡ്മിഷൻ)പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.പിഴകൂടാതെ 13വരെയും 150രൂപ പിഴയോടെ 18വരെയും 400രൂപ പിഴയോടെ 20വരെയും അപേക്ഷിക്കാം.

ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ മാസ്​റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് (എം.പി.ഇ.എസ്.)(2020 സ്‌കീം - 2022 അഡ്മിഷൻ),ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ(ബി.പി.എഡ്- 2022 സ്‌കീം 4 വർഷ ഇന്നൊവേ​റ്റീവ് കോഴ്സ്)എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

േേ

രണ്ടാം സെമസ്​റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ മേഴ്സിചാൻസ്(2004-2006ബാച്ച്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.