വി.സിക്കേസ്: വിശദീകരണം തേടി
Wednesday 11 January 2023 1:28 AM IST
കൊച്ചി: എം.ജി, കാലടി സർവകലാശാല വി.സിമാരെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ വി.സിമാരടക്കമുള്ള എതിർകക്ഷികളിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ 13ന് വീണ്ടും പരിഗണിക്കും. എം.ജി വി.സി ഡോ.സാബു തോമസിനെതിരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ റിട്ട. പ്രൊഫസർ എ.ജി ജോർജും കാലടി വി.സി ഡോ.എം.വി. നാരായണനെതിരെ റിട്ട. പ്രൊഫസർ എറണാകുളം തൃക്കാക്കര സ്വദേശി ഡോ.എൻ.പ്രശാന്ത കുമാറുമാണ് ഹർജി നൽകിയത്.