കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: 13നകം റിപ്പോർട്ട്

Wednesday 11 January 2023 1:29 AM IST

മലപ്പുറം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച ഉന്നതതലസമിതി 13നകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി ആർ.ബിന്ദു മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ.എൻ.കെ ജയകുമാർ,ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.ജയകുമാർ എന്നിവരുള്ള രണ്ടംഗ കമ്മിഷന്റെ റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയായിരിക്കും ഡയറക്ടറെ മാറ്റുന്ന തീരുമാനം.നേരത്തെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിരുന്നു.ഡയറക്ടറുടെ പ്രായപരിധിയിൽ ചട്ടലംഘനമുണ്ടായിട്ടുണ്ടോയെന്ന് സമിതി പരിശോധിക്കട്ടെ.അനുഭവസമ്പത്ത് പരിഗണിച്ചാണ് ശങ്കർ മോഹനെ ഡയറക്ടർ സ്ഥാനത്ത് നിയമിച്ചത്.സമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.