നോൺ വൂവൺ പ്ളാസ്റ്റിക് കാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

Wednesday 11 January 2023 1:30 AM IST

കൊച്ചി: പ്ളാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നോൺ വൂവൺ പ്ളാസ്റ്റിക് കാരി ബാഗുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നോൺ വൂവൺ ബാഗ് നിർമ്മാതാവായ പെരുമ്പാവൂർ സ്വദേശി നിബു കാസിം ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ വിധി. സിംഗിൾ യൂസ്‌ പ്ളാസ്റ്റിക് കാരിബാഗുകളടക്കമുള്ളവ നിരോധിച്ച സർക്കാർ ഉത്തരവുകളിൽ നോൺ വൂവൺ ബാഗുകളെ ഉൾപ്പെടുത്തിയത് സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2022 ജൂൺ 24നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധനത്തിനുള്ള ഉത്തരവിറക്കിയത്. ഒഡിഷ, പുതുച്ചേരി, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ സിംഗിൾ യൂസ്‌ പ്ളാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും 60 ജി.എസ്.എമ്മിന് മുകളിലുള്ളവയെ ഉൾപ്പെടുത്തിയിട്ടില്ല, അതിനു മുകളിലുള്ള നോൺ വൂവൺ ബാഗുകളുടെ നിർമ്മാണം, വിതരണം, വില്പന എന്നിവ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കി.

ശസ്ത്രക്രിയാ സമയത്ത് ഡോക്ടർമാരും രോഗികളും ധരിക്കുന്ന വസ്ത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഷീറ്റ് കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്.

Advertisement
Advertisement