സേവന മികവിന് റവന്യു അവാർഡ്
Wednesday 11 January 2023 1:33 AM IST
തിരുവനന്തപുരം: റവന്യുവകുപ്പിൽ മികച്ച സേവനം കാഴ്ചവച്ചവർക്ക് റവന്യുദിനത്തോടനുബന്ധിച്ച് അവാർഡുകൾ നൽകും. ഫെബ്രുവരി 24നാണ് റവന്യുദിനം. അവാർഡ് നിർണയമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇന്നലെ ചേർന്ന റവന്യുസെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ചാവും സമയവും സ്ഥലവും നിശ്ചയിക്കുക.