പിഴയും പ്ളാസ്റ്റിക്കും തിരിച്ചുകൊടുക്കണം

Wednesday 11 January 2023 1:36 AM IST

തിരുവനന്തപുരം:പ്ളാസ്റ്റിക് നിരോധിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തിൽ വ്യാപാരികളിൽ നിന്ന് പിടിച്ചെടുത്ത പ്ളാസ്റ്റിക്കും പിഴത്തുകയും തിരിച്ചുനൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. ജി.എസ്.ടി അടച്ച് നിയമപരമായി കടകളിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് പ്ളാസ്റ്റിക് നിരോധനത്തിന്റെ പേരിൽ പിടിച്ചെടുത്തത്.