ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ഭരണ സാരഥികൾ

Wednesday 11 January 2023 1:46 AM IST

തിരുവനന്തപുരം: വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യ പരമ്പരയിൽപ്പെട്ട ഡോ. ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാറിനെ തിരഞ്ഞെടുത്തു.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് മിസോറിയിൽ നിന്നും ബിരുദാനന്തര ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റും നേടിയിട്ടുള്ള ഡോ. ശിവദാസൻ എടി ആൻഡ് ടിയിൽ നിന്നും സീനിയർ പ്രിൻസിപ്പൽ അനലിസ്റ്റായാണ് വിരമിച്ചത്.

വെർജീനിയയിൽ ഐ.ടി പ്രൊഫഷണലായ അനിൽകുമാർ, ഗുരുദേവന്റെ ജീവചരിത്രകാരനായ കെ. ദാമോദരന്റെ പൗത്രൻ മനോജ് കുട്ടപ്പൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അമേരിക്കൻ നേവിയിലെ ചീഫ് എൻജിനിയർ മിനി അനിരുദ്ധനാണ് ജനറൽ സെക്രട്ടറി. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയും ഡിസൈൻ ഓപ്പറേഷൻസ് ഡയറക്ടറുമായ സന്ദീപ് പണിക്കരാണ് ട്രഷറർ. അമേരിക്കയിൽ ഐ.ടി പ്രൊഫഷണലായ സാജൻ നടരാജൻ ജോയിന്റ് സെക്രട്ടറി. അരിസോണയിലെ ജി.ഡി.പി.എസ് സെക്രട്ടറി ശ്രീനി പൊന്നച്ചനാണ് ജനറൽ കൺവീനർ.

അശോകൻ വേങ്ങശ്ശേരിൽ, ശിവരാജൻ കേശവൻ, കോമളൻ കുഞ്ഞുപിള്ള, പ്രസന്ന ബാബു, ശിവാനന്ദൻ രാഘവൻ, ശ്രീനിവാസൻ ശ്രീധരൻ, പ്രസാദ് കൃഷ്ണൻ, രാജസിംഹൻ രാജപ്പൻ, സരസ്വതി ധർമ്മരാജൻ, രത്നമ്മ നാഥൻ, കവിത സുനിൽ, ഷാജി പാപ്പൻ, അനൂപ് സുബ്രഹ്മണ്യൻ, അരുൺ വേണുഗോപാൽ എന്നിവരെ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.