റിപ്പബ്ലിക് പരേഡിൽ 11അംഗ എൻ.എസ്.എസ് സംഘം

Wednesday 11 January 2023 1:48 AM IST

തിരുവനന്തപുരം: റിപ്പബ്ളിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവീസ് സ്കീമിനെ പ്രതിനിധീകരിച്ച് പതിനൊന്നംഗസംഘം പങ്കെടുക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് നാഷണൽ സർവീസ് സ്കീം.സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദർശന എസ്.ബാബു നയിക്കും.

വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി.എസ് (നിർമ്മല കോളേജ്,മൂവാറ്റുപുഴ),അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്,ചേളന്നൂർ,കോഴിക്കോട്),മുഹമ്മദ് ലിയാൻ.പി(യൂണിവേഴ്സിറ്റി കോളേജ്,തിരുവനന്തപുരം),സൂര്യലാൽ.എൻ.പി(കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്),അഖിൽ രാജൻ(എൻ.എസ്.എസ് ഹിന്ദു കോളേജ്,ചങ്ങനാശേരി),ദേവിക മേനോൻ(കോളേജ് ഒഫ് അപ്ലൈഡ് സയൻസ്,ചേലക്കര),അരുന്ധതി നമ്പ്യാർ(ഗവ.ലാ കോളേജ്,എറണാകുളം),അഞ്ജന.കെ.മോഹൻ (ടി.കെ.എം.കോളേജ് ഒഫ് എഞ്ചിനിയറിംഗ്,കൊല്ലം),പി.തരുൺ കുമാർ (വിദ്യാ അക്കാദമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി,തൃശ്ശൂർ),സജിൻ കബീർ(ഗവ.ആർട്സ് കോളേജ്,തിരുവനന്തപുരം)എന്നിവർ പങ്കെടുക്കും.