വിദേശയാത്ര ഉച്ചകോടി

Thursday 12 January 2023 12:41 AM IST

കൊച്ചി: വിദേശത്ത് വിനോദയാത്രകൾ നടത്തുന്നവർക്കായി വോയേജർ ഉച്ചകോടി 13,14,15 തീയതികളിൽ മരട് ലേ മെറിഡിയനിൽ നടക്കും. കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി 13ന് രാവിലെ 10ന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

ജിബൂട്ടി അംബാസഡർ അബ്ദില്ലാഹി അസോവെ മുഖ്യാതിഥിയാകും. ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരള ചെയർപേഴ്‌സൺ മറിയാമ്മ ജോസ്, ചെയർമാൻ പൗലോസ് കെ. മാത്യു, ഇന്ത്യൻ അസോസിയേഷൻ ഒഫ് ടൂർ ഓപ്പറേറ്റേഴ്‌സ് കേരള ചെയർമാൻ ജയിംസ് കൊടിയന്തറ എന്നിവർ പങ്കെടുക്കും. 200 രാജ്യങ്ങളിലെ വിനോദസഞ്ചാര സാദ്ധ്യതകൾ അവതരിപ്പിക്കുമെന്ന് സംഘാടകരായ ബെന്നി പാനികുളങ്ങര, ബൈജു എൻ. നായർ എന്നിവർ പറഞ്ഞു.