മാനേജ്മെന്റ് കൺവെൻഷൻ

Thursday 12 January 2023 12:05 AM IST

കൊച്ചി: കെ.എം.എ വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ ഇന്നും നാളെയുംഗ്രാൻഡ് ഹയാത്തിൽ നടക്കും. അടുത്ത തലമുറ ആശയവിനിമയത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയം സമ്മേളനം ചർച്ച ചെയ്യും. ഇന്നു വൈകിട്ട് 6ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഉദ്ഘാടനം ചെയ്യും. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ചെയർമാൻ അദീപ് അഹമ്മദ്, ഡോ. രാംദാസ് നാരായൺ എന്നിവർ പങ്കെടുക്കും. 5 ജി ഉൾപ്പെടെ ആധുനിക ആശയവിനിമയ സംവിധാനങ്ങൾ ബിസിനസിൽ ചെലുത്തുന്ന സ്വാധീനവും സാദ്ധ്യതകളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.