ഇൻഡോ  ട്രാൻസ്  വേൾഡ്  ചേംബർ  ഒഫ്  കൊമേഴ്‌സിന്റെ  ബിസിനസ് കോൺക്ലേവ് സമാപിച്ചു

Wednesday 11 January 2023 8:35 PM IST

കൊച്ചി: ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി കൊച്ചി ഗ്രാന്റ് ഹയാത് ഹോട്ടലിൽ നടന്ന ഐ ടി സി സി ബിസിനസ് കോൺക്ലേവ് സമാപിച്ചു. 'തിങ്ക് വൈസ് ഗോ ഗ്ലോബൽ' എന്ന ആശയത്തെ ആസ്പദമാക്കിയാണ് കോൺക്ലേവ് നടന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള നിരവധി ബിസിനസുകാർ പങ്കെടുത്തു ചടങ്ങ് മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യയുടെ കോൺഫിഡൻസ് ഗുരു ടൈഗർ സന്തോഷ് നായർ രണ്ടു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകി. മോഹൻജി, സന്തോഷ് നായർ, ടെന്നി തോമസ് വട്ടക്കുന്നേൽ, ഷീലാ സുധാകരൻ, സനിൽ എബ്രഹാം എന്നിവർ നേരിട്ടും ഡോ. രാധാകൃഷ്‌ണപിള്ള , അജു ജേക്കബ് എന്നിവർ ഓൺലൈൻ ആയും പങ്കെടുത്തു.

ബിസിനസുകളുടെ ഭാവിയെ കുറിച്ച് പാനൽ ഡിസ്കഷൻ നടന്നു. ഇതിനോട് അനുബന്ധിച്ച് ഐ ടി സി സി ബിസിനസ്സ് എക്സില്ലെന്സ് 2023 അവാർഡുകൾ വിതരണം ചെയ്തു. ഡോ. അഡ്വക്കേറ്റ് സംസുദീൻ, സലിം ഇമേജ് മൊബൈൽസ്, ഇളവരശി പി ജയകാന്ത്‌, ഡോ. ശംസുദ്ധീൻ, ഷഹദ് എ കരിം എന്നിവരാണ് അവാർഡ് ജേതാക്കൾ.

ഐ ടി സി സി ചെയർമാൻ അബ്ദുൽ കരിം മറ്റു ഡയറക്ടർ മാരായ അബ്ദുൽ ജബ്ബാർ, അശോക് കുമാർ, കെ വി കൃഷ്ണകുമാർ, പ്രണവ് കെ, നിസാർ ഇബ്രാഹിം, അമൽ രാജ്, സുരേഷ് കെ, ഷൈജു കാരയിൽ, നഈം ഇക്ബാൽ, അജ്മൽ പരോര എന്നിവർ സന്നിഹിതരായിരുന്നു.