ബി.ജെ.പിയുടെ ഗൃഹസമ്പർക്കം

Thursday 12 January 2023 12:17 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ കാണാൻ ഇന്ന് മുതൽ ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്ത് ഗൃഹസമ്പർക്കം നടത്തും. കേരളത്തിൽ ആറിൽ ഒരാൾ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താവാണെന്നാണ് റിപ്പോർട്ട്. ഇത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

12 മുതൽ 31 വരെയാണ് മെഗാ പ്രചാരണ ഗൃഹസമ്പർക്കപരിപാടി. 5 കിലോ അരിവീതം നൽകുന്ന സൗജന്യ റേഷൻ പദ്ധതി ഒരുവർഷത്തേയ്ക്ക് കൂടി നീട്ടിയ സാഹചര്യത്തിലാണ് പ്രചാരണ പരിപാടിക്ക് തുടക്കമിടുന്നത്. കേന്ദ്ര സർക്കാരിന്റെ മറ്റ് ജനക്ഷേമ പദ്ധതികളെക്കുറിച്ചും പരിപാടിയിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.