മുങ്ങിപ്പൊങ്ങാതെ മൊട്ട ജോസ്

Thursday 12 January 2023 12:11 AM IST

കൊല്ലം: കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂട്ടിക്കിടന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയായ മൊട്ടജോസ് എന്ന് വിളിക്കുന്ന ജോസിനെ കണ്ടെത്താനാകാതെ പൊലീസ്.

ജോസിനെ പിടികൂടാൻ വെസ്റ്റ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.

നിരവധി മോഷണ കേസുകളിൽ പ്രതിയായയെ ജോസിനെ പരവൂർ പൊലീസ് മോഷണ കേസിൽ പിടികൂടിയിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും ഇയാൾ മോഷണം നടത്തി വരുകയാണ്. ജില്ലയിലും സമീപ ജില്ലകളിലുമായി നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്.

പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടത്തുകയും അവിടെ ഒളിച്ച് താമസിക്കുന്നതുമാണ് ഇയാളുടെ രീതി. ജോസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുക.