പൗര വിചാരണ വാഹന പ്രചരണ ജാഥ ഇന്ന് ആരംഭിക്കും

Thursday 12 January 2023 1:28 AM IST

കൊട്ടാരക്കര: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. ഇന്നും നാളെയും നടക്കുന്ന പൗര വിചാരണ വാഹന പ്രചരണ ജാഥ ബ്ളോക്ക് പ്രസിഡന്റ് കെ.ജി.അലക്സ് നയിക്കും. കൊട്ടാരക്കര നഗരസഭ , കുളക്കട, മൈലം ,ഉമ്മന്നൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജാഥ നടക്കുന്നത്. ഇന്ന് രാവിലെ 8.30ന് വെണ്ടാർ മനക്കരക്കാവ് ജംഗ്ഷനിൽ ജാഥ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 6.30ന് പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷൻിൽ ജാഥ സമാപിക്കും. സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടം ചെയ്യും. പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ മുഖ്യ പ്രഭാഷണം നടത്തും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, പഴകുളം മധു, പി.രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.