പൂരത്തിന്റെ വലിപ്പമാണ് എന്റെ വലിപ്പം: പെരുവനം

Thursday 12 January 2023 2:02 AM IST

തൃശൂർ: തൃശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പമെന്ന് പെരുവനം കുട്ടൻ മാരാർ. തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമുണ്ട്. മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണം. കഴിഞ്ഞ വർഷം മകനെ മേളത്തിന്റെ മുൻനിരയിലെത്തിച്ചത് ദേവസ്വമാണ്.

46 വർഷം മേളകലാകാരനായി പ്രവർത്തിച്ചു. കഴിഞ്ഞ 24 വർഷത്തോളമായി ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി സ്ഥാനം വഹിച്ചു. സാധാരണക്കാരനായ മേളകലാകാരനാണ്. ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ചുവെന്ന് മാത്രം.