ഹോട്ടൽ ഗ്രേഡിംഗ്: ഹൈജീൻ ആപ്പ് ഉടൻ
കണ്ണൂർ: ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വൃത്തിയുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി ഹൈജീൻ റേറ്റിംഗ് ആപ്പ് പുറത്തിറക്കും.
ആപ്പിലൂടെ ജനങ്ങൾക്ക് ഹോട്ടലുകളെ റേറ്റിംഗിനു വിധേയമാക്കാം. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും ആപ്പിലൂടെ കഴിയും.
ജീവനക്കാരുടെ പെരുമാറ്റവും ഗ്രേഡിംഗിന് അടിസ്ഥാനമാക്കും. എ, ബി, സി ഗ്രേഡാണ് നൽകുക. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, ബേക്കറികൾ എന്നിവയാണ് ഗ്രേഡിംഗിന്റെ പരിധിയിൽ വരിക. ഗ്രേഡിംഗ് നൽകുന്നതിന് മുന്നോടിയായി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആതിഥ്യ മര്യാദ, ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ നിയമങ്ങൾ എന്നിവയിൽ പരിശീലന ക്ളാസ് നൽകും.
പാഴ്സലിൽ വിതരണ
സമയം രേഖപ്പെടുത്തും
പാഴ്‌സലുകളിൽ വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം
എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്ന് സ്റ്റിക്കറിൽ വേണം
പാചകക്കാർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ്
വലിയ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി സൂപ്പർ വൈസർ ഉണ്ടാകണം