സ്വർണ ഇറക്കുമതിയിൽ 79 ശതമാനം ഇടിവ്
Friday 13 January 2023 3:26 AM IST
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കഴിഞ്ഞമാസം 79 ശതമാനം കുറഞ്ഞ് കഴിഞ്ഞ രണ്ട് ദശാബ്ദത്തെ താഴ്ചയിലെത്തി. 2021 ഡിസംബറിലെ 95 ടണ്ണിൽ നിന്ന് 20 ടണ്ണായാണ് ഇടിവ്. ഇറക്കുമതിമൂല്യം 473 കോടി ഡോളറിൽ നിന്ന് 118 കോടി ഡോളറായി.
രാജ്യാന്തര സ്വർണവിലയിലെ വൻ വർദ്ധനയാണ് ഇറക്കുമതിയെ ബാധിച്ചത്. രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗരാജ്യമായ ഇന്ത്യ 2022ൽ ആകെ ഇറക്കുമതി ചെയ്‌തത് 706 ടണ്ണാണ്. 2021ൽ 1,068 ടണ്ണായിരുന്നു.