തൊഴിൽസഭ സംഘടിപ്പിച്ചു
Friday 13 January 2023 12:59 AM IST
കോഴഞ്ചേരി : ആറൻമുള ഗ്രാമപഞ്ചായത്തിലെ മായലുമൺ സ്‌കൂളിൽ സംഘടിപ്പിച്ച തൊഴിൽ സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി ടോജി നിർവഹിച്ചു. വ്യവസായ വകുപ്പിന്റെ സ്‌കീമിൽ ഉൾപ്പെടുത്തി സംരംഭങ്ങൾ ആരംഭിച്ച ഗീത അനിൽകുമാർ, മധുസുദൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. തൊഴിൽ അന്വേഷകരുടെ ഗ്രൂപ്പിൽ വിവിധ യോഗ്യതയുള്ളവരടങ്ങുന്ന 50 പേർ പങ്കെടുത്തു. ആറൻമുള ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് അംഗം പി.എം.ശിവൻ അദ്ധ്യക്ഷതവഹിച്ചു. ഒൻപതാം വാർഡ് അംഗം എ.എസ്.മത്തായി, ദീപ നായർ, സെക്രട്ടറി ആർ.രാജേഷ്, സെക്ഷൻ ക്ലാർക്ക് ടി.ആർ.ജയശങ്കർ, കില ഫാക്കൽട്ടി ശോഭന, വ്യവസായ വകുപ്പ് ഇന്റേൺ അനില മാത്യു, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺ സരിത എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.