ഇടതുമുന്നണി യോഗം ഇന്ന്

Thursday 12 January 2023 11:00 PM IST

തിരുവനന്തപുരം: സി.പി.എമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച വികസന നയരേഖ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിനുള്ള ചർച്ചയ്ക്കായി ഇടതുമുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിന് എ.കെ.ജി സെന്ററിലാണ് യോഗം.

നേരത്തേ നയരേഖയുടെ പകർപ്പ് ഘടകകക്ഷി നേതാക്കൾക്ക് കൈമാറിയിരുന്നു. പാർട്ടികൾ അവരുടെ നേതൃയോഗങ്ങളിൽ ചർച്ച ചെയ്ത് അഭിപ്രായങ്ങൾ മുന്നണി നേതൃത്വത്തെ അറിയിക്കാനായിരുന്നു നിർദ്ദേശം. ഇവരുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങളാകും ഇന്ന് ചർച്ചയ്ക്ക് വരുക. ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ,സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയും ചേരും.